Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festive Mood

ഉത്സവച്ഛാ‌യയിൽ സതീശന്‍റെ ‘സ്വന്തം’ പറവൂർ

പ​​റ​​വൂ​​ര്‍: കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി വി.​​ഡി. സ​​തീ​​ശ​​നെ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ അ​​ണ​​പൊ​​ട്ടി​​യ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു പ​​റ​​വൂ​​രി​​ലെ പാ​​ര്‍ട്ടി പ്ര​​വ​​ര്‍ത്ത​​ക​​രും അ​​ണി​​ക​​ളും.

പ​​റ​​വൂ​​ര്‍ എം​​എ​​ല്‍എ ഓ​​ഫീ​​സി​​ല്‍ ഒ​​ത്തു​​കൂ​​ടി​​യ​​വ​​ര്‍, മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​തോ​​ടെ ആ​​വേ​​ശ​​ത്തി​​ലാ​​യി. പ​​ര​​സ്പ​​രം ആ​​ശ്ലേ​​ഷി​​ച്ചും ന​​ന്ദി​​പ​​റ​​ഞ്ഞും ആ​​ഹ്ലാ​​ദം പ​​ങ്കി​​ട്ടു.

കൈ​​യി​​ല്‍ ക​​രു​​തി​​യി​​രു​​ന്ന ത്രി​​വ​​ര്‍ണ പ​​താ​​ക​​ക​​ള്‍ പു​​റ​​ത്തെ​​ടു​​ത്ത പ്ര​​വ​​ര്‍ത്ത​​ക​​ര്‍ അ​​തു​​മാ​​യി പു​​റ​​ത്തേ​​ക്ക് കു​​തി​​ച്ചു. നി​​മി​​ഷ നേ​​രം കൊ​​ണ്ട് പു​​റ​​മേനി​​ന്ന് നി​​ര​​വ​​ധി പ്ര​​വ​​ര്‍ത്ത​​ക​​ര്‍ എം​​എ​​ല്‍എ ഓ​​ഫീ​​സ് വ​​ള​​പ്പി​​ല്‍ നി​​റ​​ഞ്ഞു.

ര​​ണ്ടു മ​​ണി​​വ​​രെ നീ​​ണ്ട ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ ത​​ത്കാ​​ല​​ത്തേ​​ക്ക് നി​​ര്‍ത്തി​​യെ​​ങ്കി​​ലും പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ ഓ​​ഫീ​​സി​​ലേ​​ക്കു​​ള്ള ഒ​​ഴു​​ക്കി​​ന് കു​​റ​​വു​​ണ്ടാ​​യി​​ല്ല. പ​​ല​​രും മ​​ധു​​ര​​പ​​ല​​ഹാ​​ര​​ങ്ങ​​ളു​​മാ​​യി​​ട്ടാ​​ണ് എ​​ത്തി​​യ​​ത്.

വൈ​​കി​​ട്ട് അ​​ഞ്ചി​​ന് ന​​ഗ​​ര​​ത്തി​​ല്‍ ന​​ട​​ന്ന പ്ര​​ക​​ട​​ന​​ത്തി​​ലും ആ​​വേ​​ശം അ​​ണപൊ​​ട്ടി. വാ​​ദ്യ​​മേ​​ള​​ത്തി​​ന്‍റെ​​യും ഡി​​ജെ​​യു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ​​യാ​​യി​​രു​​ന്നു പ്ര​​ക​​ട​​നം. ഇ​​ട​​യ്ക്ക് ക​​രി​​മ​​രു​​ന്നു പ്ര​​യോ​​ഗ​​വും ന​​ട​​ന്നു.

കോ​​ണ്‍ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ കെ.​​പി. ധ​​ന​​പാ​​ല​​ന്‍, എം.​​ഡി. ജ​​യ​​ന്‍, ര​​മേ​​ഷ് ഡി.​​ കു​​റു​​പ്പ്, പി.​​എ​​സ്. ര​​ഞ്ജി​​ത്ത്, ഡെ​​ന്നി തോ​​മ​​സ്, ജോ​​സ് മാ​​ളി​​യേ​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി.

Latest News

Corehub Up